വാർഷിക പദ്ധതി 2025-2026


പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളും അവയുടെ ഫണ്ട് വിഹിതവുമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  പ്രധാനമായും കൃഷി, മത്സ്യബന്ധനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വനിതാ-ശിശുക്ഷേമം എന്നീ മേഖലകളിലെ പദ്ധതികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രധാനപ്പെട്ട പദ്ധതികളിലെ ചില ഇനങ്ങൾ:
മത്സ്യത്തൊഴിലാളി ക്ഷേമം: മത്സ്യത്തൊഴിലാളികൾക്ക് വലയും ഫൈബർ ബോട്ടുകളും വിതരണം ചെയ്യൽ, അവരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകൽ.
കൃഷി/മൃഗസംരക്ഷണം: കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി  കൃഷിക്കൂട്ടങ്ങൾക്ക് വിത്തും വളവും വിതരണം ചെയ്യൽ , നെൽ വിത്ത് വിതരണം.
ആരോഗ്യം: ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങൽ , പോഷകാഹാര കിറ്റുകളുടെ വിതരണം , വയോജനങ്ങൾക്ക് ശ്രവണസഹായികൾ നൽകൽ , മെൻസ്ട്രുവൽ കപ്പ് വിതരണം.
വിദ്യാഭ്യാസം/സാമൂഹ്യക്ഷേമം: കാഴ്ച പരിമിതിയുള്ളവർക്ക് ലാപ്‌ടോപ്പ് വിതരണം , വയോജനങ്ങൾക്ക് കട്ടിൽ വിതരണം , അംഗൻവാടികൾക്ക് ഉപകരണങ്ങൾ നൽകൽ.
വികസനം/നിർമ്മാണ പ്രവർത്തനങ്ങൾ: റോഡ്, തോട് നിർമ്മാണ പ്രവർത്തനങ്ങൾ (താഴ തോട്, പെരുതയിൽ തോട്) , അത്താണിക്കുളം നവീകരണം.
ഈ പദ്ധതികൾക്കായി പൊതുവിഭാഗം, എസ്.സി.പി., ഗ്രാന്റ് തുടങ്ങിയ വിവിധ ഫണ്ട് ഇനങ്ങളിൽ നിന്നുള്ള തുക അനുവദിച്ചതിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് നൽകുന്നു.