കടലൂർ ലൈറ്റ് ഹൌസ്
കോഴിക്കോട് ജില്ലയിൽ ഇപ്പോൾ പ്രവർത്തനത്തിലുള്ള രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് കടലൂർ പോയിന്റ് ലൈറ്റ് ഹൗസ്. തിക്കോടി വിളക്കുമാടമെന്നും ഇത് അറിയപ്പെടുന്നു. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ നന്തിബസാറിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് ഓടോക്കുന്നിലാണ് ലൈറ്റ് ഹൗസ്. 34 മീറ്ററാണ് ഇപ്പോഴുള്ള വിളക്കുമാടത്തിന്റെ ഉയരം. വൃത്താകൃതിയാണ് സ്തംഭത്തിനുള്ളത്. പൂർണമായും കരിങ്കല്ലിലാണ് നിർമാണം.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കൻഡ് നീണ്ടുനിൽക്കുന്നതുകൊണ്ട് തന്നെ കടലിലുള്ളവർക്ക് 40 നോട്ടിക്കൽമൈൽ അകലെനിന്ന് പോലും ഈ പ്രദേശത്തെ തിരിച്ചറിയാൻ കഴിയും. 1909 ഒക്ടോബർ 20-നായിരുന്നു ഈ വിളക്കുമാടം ഉപയോഗത്തിൽ വന്നത്. മെറ്റൽ ഹാലൈഡ് ദീപമാണ് പ്രകാശസ്രോതസ്സായി ഉപയോഗിക്കുന്നത്.
പ്രവേശനം
എല്ലാദിവസവും മൂന്നുമണി മുതൽ അഞ്ച് മണിവരെ ഇവിടെ പ്രവേശനമുണ്ട്. കുട്ടികൾക്ക് അഞ്ചും മുതിർന്നവർക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിനോദസഞ്ചാരകേന്ദ്രമായ വെള്ളിയാങ്കല്ലിന്റെ ദൃശ്യം ലൈറ്റ് ഹൗസിൽനിന്നും ഏറ്റവും അടുത്ത് കാണാനാവും