ഇതൊരു നിർമാണത്തിലുള്ള വെബ്സൈറ്റ് ആണ്.. ഉള്ളടക്കം പൂർണമല്ല
പഞ്ചായത്തിലെ മാതൃകാ പദ്ധതികൾ

പഞ്ചായത്തിലെ മാതൃകാ പദ്ധതികള്‍

ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ (മാലിന്യമുക്ത പഞ്ചായത്തുകൾ)

  • ഹരിതകർമ്മ സേനയുടെ പ്രവർത്തനം:

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്ഇത് പല പഞ്ചായത്തുകളെയും മാലിന്യമുക്തമാക്കാൻ സഹായിച്ചു.

  • മാലിന്യ സംസ്കരണ യൂണിറ്റുകൾ:

മിനി എം.സി.എഫ്, കണ്ടയിനർ എം.സി.എഫ്, ജൈവവള നിർമ്മാണ യൂണിറ്റുകൾ (കമ്പോസ്റ്റ്ബയോഗ്യാസ്തുടങ്ങിയവ സ്ഥാപിച്ചത്.

  • ഗ്രീൻ പ്രോട്ടോക്കോൾപൊതു പരിപാടികളിലും ആഘോഷങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കി പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നത്.

 

ലൈഫ് മിഷൻ ഭവന പദ്ധതികൾ:

  • എല്ലാവർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീട് എന്ന ലക്ഷ്യത്തോടെ ഭവനരഹിതർക്കായി പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതിഭൂമിയുള്ളവർക്ക് വീട് നിർമ്മിക്കാനും ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനും പഞ്ചായത്തുകൾ മുൻകൈ എടുക്കുന്നു.

 

കുടുംബശ്രീ മിഷൻ പദ്ധതികൾ:

  • വനിതാ സ്വയംസഹായ സംഘങ്ങൾസ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ സഹായിക്കുന്ന സൂക്ഷ്മ സംരംഭങ്ങൾവായ്പകൾഉൽപ്പാദന യൂണിറ്റുകൾ എന്നിവ.

  • ജനകീയ ഹോട്ടലുകൾകുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കി വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നത്.

  • കാർഷിക ഗ്രൂപ്പുകൾകുടുംബശ്രീ വഴി രൂപീകരിച്ച കാർഷിക കൂട്ടായ്മകൾ പ്രാദേശികമായി കൃഷി പ്രോത്സാഹിപ്പിക്കുന്നു.

 

തൊഴിലുറപ്പ് പദ്ധതി (MGNREGA) ഫലപ്രദമായി നടപ്പിലാക്കുന്നത്:

  • ഗ്രാമീണ മേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകകുളങ്ങൾ നിർമ്മിക്കൽതോടുകൾ വൃത്തിയാക്കൽ, കോണ്‍ക്രീറ്റ് - ടൈല്‍ റോഡുകൾ നിർമ്മിക്കൽകാർഷിക പ്രവർത്തനങ്ങൾ വര്‍ക്ക് ഷെഡ് നിര്‍മ്മാണംകയര്‍ഭൂവസ്ത്രം വിരിക്കല്‍  തുടങ്ങിയവയിലൂടെ ഗ്രാമീണ വികസനത്തിന് ഇത് വലിയ സംഭാവന നൽകുന്നു.

 

സുരക്ഷിത കുടിവെള്ള പദ്ധതികൾ:

  • കിണറുകൾ ശുചീകരിക്കൽപൊതു ടാപ്പുകൾ വഴി കുടിവെള്ളം എത്തിക്കൽ എന്നിവയിലൂടെ എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുക

  • വിവിധങ്ങളായ പദ്ധതികളിലൂടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നു.


 ആരോഗ്യ മേഖലയിലെ മാതൃകാപരമായ ഇടപെടലുകൾ:

  • ആർദ്രം മിഷൻ പ്രവർത്തനങ്ങൾപ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി മികച്ച ചികിത്സയും പ്രതിരോധ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നത്

  • പകർച്ചവ്യാധി നിയന്ത്രണംകൊതുകു നശീകരണംശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ രോഗങ്ങൾ തടയുന്നത്.

 

വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള പദ്ധതികൾ:

  • ലൈബ്രറികൾ സ്ഥാപിക്കൽ പഠന സഹായികൾ വിതരണം ചെയ്യൽസ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.

  • അംഗീകൃത വായനശാലകള്‍ , സ്കൂളുകള്‍ക്ക് ആനുകാലികങ്ങളും പത്രങ്ങളും

  • നീന്തല്‍പരിശീലനങ്ങള്‍

  • ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നത്.


 പ്രകൃതി സംരക്ഷണജൈവ വൈവിധ്യ പരിപാലന പദ്ധതികൾ:

  • പുഴകളും തോടുകളും വൃത്തിയാക്കൽകണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കൽജൈവ വൈവിധ്യ പാർക്കുകൾ സ്ഥാപിക്കൽ.