ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനം ചെയ്തു
October 29, 2025
മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ പദ്ധതി പ്രകാശന കർമ്മം ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് നിർവ്വഹിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുളള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ച സംസ്ഥാനത്തെആദ്യ പഞ്ചായത്താണ് മൂടാടി. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മൂടാടി ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ ലിവിംഗ് ലാബായി മാറുന്നു. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂട് ഏതൊക്കെ വിധത്തിൽ പ്രതിരോധിക്കാൻ കഴിയുമെന്നാണ് പദ്ധതിയിലൂടെഉദ്ദേശിക്കുന്നത്.