ഇതൊരു നിർമാണത്തിലുള്ള വെബ്സൈറ്റ് ആണ്.. ഉള്ളടക്കം പൂർണമല്ല
ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പന്തലായനി ബ്ലോക്കില്‍ വന്മുഖം, കടലൂര്‍, എളംമ്പിലാട്, ചിങ്ങപുരം, വീരവഞ്ചേരി, വീമംഗലം, മൂടാടി പാറക്കാട്, വെളളറക്കാട്, മുചുകുന്ന്, പാറക്കാട്, പുറക്കല്‍, വെളക്കാട് എന്നീ ദേശങ്ങളുള്‍പ്പെടുന്ന മൂടാടി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൂടാടി ഗ്രാമപഞ്ചായത്ത്. 18 വാർഡുകളാണുളളത്. 16.02 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ തെക്ക്‌ - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ, വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ,   കിഴക്ക് - കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത്,  പടിഞ്ഞാറ് - അറബിക്കടൽ, തിക്കോടി പഞ്ചായത്ത്. അഴകാര്‍ന്ന പ്രകൃതി ദൃശ്യങ്ങളൊരുക്കുന്ന അകലാപ്പുഴയാണ് കിഴക്കനതിര്‍ത്തി. തെക്ക് വടക്കായി ഷൊര്‍ണൂര്‍ മംഗലാപുരം റെയില്‍പാതയും നാഷണല്‍ ഹൈവേയും കടന്നുപോകുന്നു. തെങ്ങ്, നെല്ല് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി. പാറക്കാട് ,വീരവഞ്ചേരി , ചിങ്ങപുരം , വെള്ളറക്കാട്, പുറക്കൽ, വാഴയിൽ ,ചാക്കര, പാച്ചാക്കൽ , മുചുകുന്നു്, മൂടാടി,മുത്തായത്ത് ,നന്തി ബസാർ, കടലൂർ , ഇരുപതാം മൈൽ, ഹിൽബസാർ, വലിയമല എന്നിവയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ പ്രധാനസ്ഥലങ്ങള്‍. മൂടാടി ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന കച്ചവട സ്ഥലമാണ് നന്തി ബസാര്‍. കടലൂർ പോയിന്റ് ലൈറ്റ് ഹൌസ്. ഉരുപുണ്യകാവ് ബീച്ച്, അകലാപ്പുഴ, മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം, ചാക്കര അക്വഡേറ്റ്  എന്നിവ പഞ്ചായത്തിലെ പ്രധാന ആകർഷണീയമായ സഥലങ്ങളാണ്.