ബജറ്റ് റിപ്പോർട്ട് 2024-2025
ആകെ വരവും പ്രാരംഭ ബാക്കിയും (Total Income + Opening Balance) - 43,61,97,340
ആകെ ചെലവ് (Total Expenditure) - 42,06,53,100
നീക്കിയിരിപ്പ് (Closing Balance) - 1,55,44,240
വരവുകൾ (Receipts)
ആകെ റവന്യൂ വരവുകൾ: 39,78,80,000 രൂപയാണ്
തനത് ഫണ്ട്: പഞ്ചായത്തിന്റെ സ്വന്തം വരുമാനം (നികുതി, നികുതിയിതര വരുമാനങ്ങൾ) 2,75,40,000 രൂപയായി കണക്കാക്കുന്നു
നികുതി വരുമാനം: 1,75,00,000 രൂപ പ്രതീക്ഷിക്കുന്നു
ഇതിൽ, വസ്തു നികുതിയായി 1 കോടി രൂപയും , തൊഴിൽ നികുതിയായി 75 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നു.
ഗ്രാന്റുകൾ: പദ്ധതി ചെലവുകൾക്കായുള്ള റവന്യൂ ഗ്രാന്റുകളാണ് (Plan Grants) വരുമാനത്തിലെ പ്രധാന സ്രോതസ്സ്. ഇതിനായി 25,43,40,000 രൂപ വകയിരുത്തിയിട്ടുണ്ട്.
ആകെ മൂലധന വരവുകൾ: വായ്പകൾ ഒഴികെയുള്ള മൂലധന വരവുകൾ 2,36,00,000 രൂപയാണ്
ചെലവുകൾ (Expenditure)ആകെ റവന്യൂ ചെലവുകൾ: 39,07,32,100 രൂപയാണ്.
റവന്യൂ ഗ്രാന്റിൽ നിന്നുള്ള പദ്ധതി ചെലവുകൾക്കായി 25,95,69,000 രൂപ നീക്കിവെച്ചിരിക്കുന്നു
ആകെ മൂലധന ചെലവുകൾ: വിവിധ വികസന പ്രവർത്തനങ്ങൾക്കായി 2,99,21,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു
സ്ഥാപന ചെലവുകൾ (Establishment Expenses): ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി 2,82,35,000 രൂപ വകയിരുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾക്കുള്ള ഓണറേറിയത്തിനായി 25,00,000 രൂപയും ഉൾപ്പെടുത്തിയിരിക്കുന്നു