ഇതൊരു നിർമാണത്തിലുള്ള വെബ്സൈറ്റ് ആണ്.. ഉള്ളടക്കം പൂർണമല്ല

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിൻ്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നകമ്മിറ്റി

എം.പി അഖില

പ്രസിഡൻ്റ്

സി കെ ശ്രീകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഭവാനി

ചെയര്‍പേഴ്സൺ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സത്യൻ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജ്ന പിരിശത്തിൽ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ പി കരീം

മെമ്പർ വാർഡ് 1

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം  :  കേരളം
ജില്ല   :  കോഴിക്കോട്
ബ്ലോക്ക്  :  പന്തലായനി
താലൂക്ക്  :   കൊയിലാണ്ടി
നിയമസഭാ മണ്ഡലം : കൊയിലാണ്ടി 
ലോകസഭാ മണ്ഡലം : വടകര
വില്ലേജ് : മൂടാടി
വാര്‍ഡുകള്‍ : 18 

വിസ്തീർണ്ണം : 16.02 ച.കി.മീ

ആകെ ജനസംഖ്യ (2011) : 30170
സ്ത്രീ : 13910
പുരുഷൻ : 16260
പട്ടികജാതി : 2160

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത 64 ഗ്രാമങ്ങളില്‍ ഒന്നായാണ് കടലൂര്‍ കേരളോല്‍പത്തിയില്‍ പരാമര്‍ശിക്കപ്പെടുന്നത്. ആയിരക്കണക്കിനു തലമുറകള്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചു മണ്‍മറഞ്ഞ ഈ അനുഗ്രഹീത ഭൂപ്രദേശം കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിലൂടെ ഇന്ന് മൂടാടി പഞ്ചായത്തായി മാറിയിരിക്കുന്നു. മലബാറിലെ മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് പഞ്ചായത്തിനുള്ള സവിശേഷവും ഉല്‍ക്കൃഷ്ടവുമായ പാരമ്പര്യം വിഭിന്ന ജാതിമത വിഭാഗങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന സാഹോദര്യ മനോഭാവമാണ്. മതങ്ങള്‍ തമ്മിലുള്ള പരസ്പര വിനിമയത്തിനുദാഹരണമായി മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്ന മുസ്ളീം തറവാടുകളും ഈയടുത്തകാലം വരെ ഈ ഗ്രാമത്തിലുണ്ടായിരുന്നു. സാമൂതിരിരാജാവിന്റെ സാമന്തന്മാരായിരുന്ന ഈയ്യോളി മൂത്തരചന്‍, പടിഞ്ഞാറ്റിടത്ത് മാങ്കുട്ടിലോര്‍ തുടങ്ങിയ ശിക്ഷാശിക്ഷണാധികാരങ്ങളുള്ള തറവാട്ടുകളിലെ കാരണവന്മാരെ ചുറ്റിപ്പറ്റിയാണ് ഈ ഐതിഹ്യങ്ങള്‍ പലതും....

കൂടുതൽ വായിക്കുക