Kozhikode District
അറിയിപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ ഘട്ടം 2

       ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം കേവലമൊരു പോലീസ്‌ കേന്ദ്രീകൃത നടപടി എന്നതിലുപരി ഒരു സമഗ്ര ജനകീയ മുന്നേറ്റം ആയാണ്‌ വിഭാവനം ചെയുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള പോലീസ്‌, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ പോലീസ്‌ സ്നേഷനുകളില്‍ നിന്ന്‌ വാര്‍ഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്‌ ഈ ഘട്ടത്തിന്റെ ലക്ഷ്യം. ശിക്ഷാ നടപടികള്‍ക്ക്‌ അപ്പുറം, ഇരകളെ മുന്‍കൂട്ടി കണ്ടെത്തുക, ലഹരി ഉപയോഗത്തിലേക്ക്‌ വഴുതിപ്പോകാന്‍ സാധ്യതയുള്ളവരെയും ഇതിനകം ഉപയോഗത്തില്‍പ്പെട്ടവരെയും കണ്ടെത്തുക, ആവശ്യമായ കൌണ്‍സിലിംഗ്‌, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പാക്കുക, ലഹരി വ്യാപനത്തിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുക എന്നിവയാണ്‌ രണ്ടാം ഘട്ടത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ 

ഉദ്ഘാടന ദിനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹിക്കേണ്ട പ്രധാന കര്‍മ്മപരിപാടികള്‍:

 പതാക ഉയര്‍ത്തല്‍:

     സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂം തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒരേസമയം “തൂഫാന്‍ പതാക” ഉയര്‍ത്തും.  ഫ്ലാഗ്‌ ഉയര്‍ത്തല്‍ ചടങ്ങിന്‌ ശേഷം തൂഫാന്‍ പ്രതിജ്ഞ,  തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം, 'തൂഫാന്‍ വാരിയര്‍' ബാഡ്‌ജ് വിതരണം, ബോധവത്കരണ ക്ലാസ്‌, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദര്‍ശനം എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അന്നേദിവസം പോലീസ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്നതാണ്‌.  

ജനകീയ പങ്കാളിത്തം

 ജനപ്രതിനിധികള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, യുവജനങ്ങള്‍, അധ്യാപകര്‍, സര്‍വീസ്‌ പെന്‍ഷനര്‍മാര്‍, മറ്റ് സന്നദ്ധ സംഘടന അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ തദ്ദേശതല പരിപാടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്‌. 

സ്പെഷ്യല്‍ തുഫാന്‍ ഗ്രാമസഭകള്‍: 

 തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജനമൈത്രി പോലീസ്‌ ഉദ്യോഗസ്ഥരുടെയും കടലോര ജാഗ്രതാ സമിതികളുടെയോ ഏകോപനത്തില്‍, പ്രദേശത്തെ ലഹരി ഭീഷണികളും ലഹരിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും. ലഹരി ഉപയോഗവും വിതരണവും പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനും, പ്രാദേശിക സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപപ്പെടുത്തുന്നതിനുമായി പഞ്ചായത്തിലെ  വാര്‍ഡുകളിലും പ്രത്യേക “തൂഫാന്‍ ഗ്രാമസഭകള്‍” വിളിച്ചുചേര്‍ക്കും

 

യോഗ ഇൻസ്ട്രക്ടർ നിയമനം

മൂടാടി ഗ്രാമ പഞ്ചായത്തിന്റെ 2026-2027 വർഷത്തെ വനിതകൾക്ക് യോഗ പരിശീലനം , വായോജങ്ങൾക്ക് യോഗ പരിശീലനം എന്നീ പദ്ധതിയിലേക്ക് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമനത്തിന്  ഇന്റർവ്യൂ 05-10-26 നു രാവിലെ  11 മണിക്ക്  മൂടാടി ഗ്രാമ പഞ്ചായത്തിൽ വെച്ച് നടത്തുന്നു. ഉദ്യോഗാർഥികൾ അവരുടെ  ബയോഡാറ്റ സഹിതം കൂടികാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്. യോഗ്യത -  അംഗീകൃത സർവകലാശാലയിൽ  നിന്ന്  ബി എൻ വൈ എസ്  ബിരുദം ബി.എ എം എസ്  വിത്ത്‌ വൈ. ഐ. സി/എം. എസ്. സി യോഗ /എം എസ് സി (യോഗ )  എം ഫിൽ ( യോഗ ) , ഡിപ്ലോമ  എന്നിവയൊ  അംഗീകൃത സർവകലാശാലയിൽ  നിന്നുള്ള ഒരു വർഷത്തിൽ  കുറയാതെ യുള്ള പി ജി ഡിപ്ലോമ അഥവാ   യോഗ സർട്ടിഫിക്കറ്റ് കോഴ്സ്