ഓപ്പറേഷൻ തൂഫാൻ 2.0
September 28, 2026
ഓപ്പറേഷൻ തൂഫാൻ ഘട്ടം 2 മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അഖില എം.പി തൂഫാൻ പതാക ഉയർത്തി ആരംഭിച്ചു. തുടർന്ന് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൻ ശ്രീമതി സജ്ന പിരിശത്തിൽ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ ഷൈബു ഓപ്പറേഷൻ തൂഫാൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി. തൂഫാൻ വാരിയർ പ്രഖ്യാപനവും ബാഡ്ജ് വിതരവും നടത്തി. സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴസണമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, യുവജനങ്ങള്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷനര്‍മാര്‍, മറ്റ് സന്നദ്ധ സംഘടന അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.