Kozhikode District
സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി

October 6, 2026

സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ട്, പഞ്ചായത്തിലെ പ്രധാന ടൌണുകൾ, സ്കൂളുകൾ, അംഗനവാടികൾ, ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീമതി അഖില എം പി  നിർവഹിച്ചു. ശുചീകരണ പരിപാടിയിൽ വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, പൊതുജനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

photo